ബാല്യം

മനസിലെ കുളിരാണ് ബാല്യം
ജീവിതനൗകയൊരു തിരയില്ലാ
കടലില്‍ ശാന്തമായൊഴുകുന്ന കാലം
ഉയരങ്ങളെ തേടുമൂഞ്ഞാലായും
മണ്ണപ്പം ചുട്ട കളിമുറ്റവും
ഉണ്ണാനിലയായ ചേമ്പിലയും
കാശായി മാറിയ പച്ചിലയും
കയറിക്കളിച്ചയാ പേരമരം
തിളങ്ങിക്കൊതിപ്പിച്ച ചാമ്പമരം
കാണാതെ കവർന്നയാ മാമ്പഴങ്ങൾ
നൽകിയെനിക്കൊരു ബാല്യകാലം
കാത്തീടുന്നു മനതാരിലായ്
എന്നുമോർത്തീടുന്നു വീണ്ടുമെത്താൻ
ഓർമ്മച്ചെപ്പിലെ സുവർണ്ണകാലം

ഷിഫാന കൊയ്‌ലോത്ത്, ഖത്തര്‍
ലോകകേരളസഭ സാഹിത്യമത്സരം
കവിത, സീനിയർ വിഭാഗം, ഒന്നാം സമ്മാനം

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content