ഓണം: സമലോകത്തിന്റെ സ്വപ്നം
ചിങ്ങം – ഈ വാക്കിന്റെ അര്‍ഥം സിംഹം എന്നാണ്. കൊല്ലവര്‍ഷമനുസരിച്ച് ആദ്യത്തെ മാസം. രാശി ചക്രത്തിലെ അഞ്ചാമത്തേതാണ് സിംഹരാശി.
ചിങ്ങമാസത്തിലാണ് മലയാളിയുടെ ദേശീയോത്സവമായ ഓണം ആഘോഷിക്കുന്നത്. അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം-ഇങ്ങനെ വരുന്നതുകൊണ്ടാണ് അത്തം പത്തിന് പൊന്നോണമെന്ന് പറയുന്നത്. സമലോകത്തിന്റെ സ്വപ്നമാണ് ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യം പങ്കുവെയ്ക്കുന്നത്.
ഓണക്കാലത്ത് തെക്കന്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്ന നാടന്‍ കളിയാണ് ഓലപ്പന്തുകളി. പച്ചയോലകൊണ്ട് മെടഞ്ഞുണ്ടാക്കുന്ന ഓലപ്പന്തുകൊണ്ടാണ് കളിക്കുന്നത്. കുട്ടികള്‍ രണ്ടു ചേരിയിലായി തിരിഞ്ഞുകളിക്കുന്നു. പെണ്‍കുട്ടികള്‍ ഈ കളിയില്‍ ഏര്‍പ്പെടാറില്ല. പെണ്‍കുട്ടികള്‍ തുമ്പിതുള്ളല്‍, പാണ്ടികളി എന്നിവയാണ് കളിക്കാറുള്ളത്. ആണ്‍കുട്ടികള്‍ ഈ കളിയില്‍ ഏര്‍പ്പെടാറില്ല.
പുര മേയുന്നതിനായി ഓല മടയുന്ന രീതിയിലാണ് ഓലപ്പന്ത് തെറ്റുന്നത് (മെടയുന്നത്). ഓലപ്പന്തുകളി കൂടാതെ തോലുമാടന്‍ കെട്ടി കളിക്കുന്ന പതിവുമുണ്ട്. പാള കൊണ്ടുള്ള മുഖംമൂടിയണിഞ്ഞു ഉണങ്ങിയ വാഴയിലകൊണ്ട് ശരീരമാസകലം പൊതിഞ്ഞു വിട്ടുകള്‍ തോറും കയറിയിറങ്ങി ആടുകയും പാടുകയും ചെയ്യുന്ന സംഘങ്ങള്‍ ഓണ ദിവസങ്ങളില്‍ ഗ്രാമങ്ങളില്‍ കാണാറുണ്ടായിരുന്നു. മലബാറില്‍ ഓണപ്പൊട്ടന്‍ എന്ന തെയ്യം വീടുകള്‍ തോറും ചെന്നാടാറുണ്ട്. ഓണത്തല്ല്, ഓണപ്പൂക്കളം, ഊഞ്ഞാലാട്ടം എന്നിവയും ഓണത്തിന്റെ ഭാഗംയുള്ളതാണ്.
ദരിദ്ര ജന വിഭാഗങ്ങള്‍ക്കിടയില്‍ ഓണാഘോഷം പടര്‍ന്നത് അടുത്ത കാലത്താണ്. 1961ലാണ് ഓണം ദേശീയോത്സവമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഓണക്കോടി, ഓണവില്ല്, മാവേലിസ്റ്റോര്‍, ഓണക്കിറ്റ്, ഓണസദ്യ, ഓണപ്പാട്ട് -ഇങ്ങനെ നിരവധി പദങ്ങളും പാട്ടുകളും ചൊല്ലുകളും ഓണവുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ബാലചന്ദ്രൻ