മലയാളിപ്പെണ്ണ്
ചിങ്ങപ്പൂവിളി കേട്ടുണർന്നേ
കന്നിപ്പെണ്ണിൻ മനം നിറഞ്ഞേ
തുലാമഴ വന്നേ നനഞ്ഞു പോയേ
വൃശ്ചികക്കാറ്റിൽ വിറച്ചു പോയേ …
ധനുമാസത്തിരുവാതിരയാടി പെണ്ണ്
മകരക്കുളിരിലോ മുങ്ങി പെണ്ണ്
കുംഭത്തിൽ ശിവരാത്രി കണ്ടും കൊണ്ടേ
മീനത്തിൽ ചൂടിൽ വിയർത്തും കൊണ്ടേ
മേടത്തിൽ പൊൻകണിയായിക്കൊണ്ടേ
ഇടവത്തിലിടവഴി മഴയും കൊണ്ടേ..
മിഥുനത്തിൽ ഞാറ്റില കുളിച്ചു പെണ്ണ്..
കർക്കടകക്കാറിൽ മറഞ്ഞു പെണ്ണ്…
സബ്ന നസീർ