മലയാളം
നമ്മുടെ ഭാഷ മലയാളം
മലനാടിൻ മൊഴി മലയാളം
കടൽത്തിര മൊഴിയും മലയാളം
മുത്തുകൾ ചിതറും മലയാളം.
ഹൃദയത്തിൻ ഭാഷ മലയാളം
സ്നേഹത്തിൻ ഭാഷ മലയാളം
കനിവിൻ ഭാഷ മലയാളം
വശ്യ മനോഹര മലയാളം.
മധുരം കിനിയും മലയാളം
തേന്മൊഴിയാമൊരു മലയാളം
പൂമണം പൊഴിയും മലയാളം
ശ്രേഷ്ഠമാം ഭാഷ മലയാളം.
വിഷുവും ഈസ്റ്ററും റംസാനും
ഓണവും ക്രിസ്മസും ബക്രീദും
ഒരുപോൽ കരുതും മലയാളം
ഐക്യത്തിൻ ധ്വനി മലയാളം.
എനിക്കും പഠിക്കണം മലയാളം
എൻ മാതൃഭാഷ മലയാളം….
സ്വപ്ന സരൾവേദ