ഞാന്‍ ഭൂമിയമ്മ
തണലേകി നില്‍ക്കുന്ന വന്മരങ്ങള്‍
കുളിരേകും കാനനപൂഞ്ചോലകള്‍
അതിസുന്ദരിയായ് ഞാന്‍ വാണകാലം
ഇടം തന്നു നിങ്ങള്‍ക്കവനിയാം ഞാന്‍
താലോലമാട്ടി ഞാനെന്‍റെ കൈയാല്‍
താരാട്ട് പാടി നിനക്കായെന്നും
വാസമൊരുക്കി ഞാന്‍ നിങ്ങള്‍ക്കായി
ആവോളം സ്നേഹം പകര്‍ന്നു നല്‍കി
ഉച്ഛ്വാസവായുവും തന്നതു ഞാന്‍
ഉണ്ണാനുറങ്ങുവന്‍ തന്നതും ഞാന്‍
ഉച്ഛിഷ്ടമെല്ലാം നിറച്ചു നിങ്ങള്‍
ഉന്മത്തരായെന്നെ നഗ്നയാക്കി
വെട്ടിമുറിച്ചെന്‍റെ ദേഹി നിങ്ങള്‍
കൊത്തിയെടുത്തു പറന്നു നിങ്ങള്‍
കരളു പറിച്ചു നിലത്തെറിഞ്ഞു
പ്രാണനെ മുള്‍മുനയില്‍ കൊരുത്തു
ഇടനെഞ്ച് പൊട്ടിക്കരഞ്ഞെങ്കിലും
കണ്ടില്ല നിങ്ങളെന്‍ കണ്ണീര്‍ മഴ
ഹൃദയം തപിക്കുന്ന ജ്വാലയേറ്റ്
ഇനി നിങ്ങള്‍ വാടാതിരുന്നീടട്ടെ
മിനി ജോയ് തോമസ്
സിൽവാസ്സ മലയാളം മിഷൻ
ഗുജറാത്ത് ചാപ്റ്റർ