അപ്പുക്കുട്ടന്റെ പപ്പിക്കുട്ടി
കുയിലമ്മേ കുയിലമ്മേ
കൂകിപ്പാടാൻ വരുമോ നീ ?
പാടില്ലാ, ചുള്ളിപെറുക്കി
കൂടുണ്ടാക്കാൻ പോകുന്നു.
കരിവണ്ടേ കരിവണ്ടേ
രാഗംമൂളാൻ വരുമോ നീ ?
പാടില്ലാ, പൂക്കളിലുള്ളൊരു
തേൻ നുകരാനായ് പോകുന്നു.
പപ്പിക്കുട്ടീ പപ്പിക്കുട്ടീ
കളിയാടാനായ് വരുമോ നീ?
പാടില്ലാ, യജമാനന്റെ
പടി കാക്കാനായ് പോകുന്നു.
എല്ലാരും പണി നോക്കാനായ്
മൂടുംതട്ടി പോയപ്പോൾ,
നാണം കെട്ടോരപ്പുക്കുട്ടൻ
പള്ളിക്കൂടം പൂകീ പോൽ.

സതീഷ് തോട്ടശ്ശേരി, മലയാളം മിഷന്‍, ബംഗളൂരു