നല്ലൊരു നാളേക്കായി…
നല്ലൊരു നാളേക്കായി നമുക്കൊരു
വായനശാല തുടങ്ങീടാം.
നല്ലൊരു മാനവനായിത്തീരാൻ
വായനയിന്നു തുടങ്ങീടാം.
നല്ല കിനാവുകൾ കണ്ടുണരാനായ്
വായന ശീലമതാക്കീടാം
നമ്മുടെ വഴിയിൽ വെട്ടം പകരാൻ
വായന ചൂട്ടായ് കരുതീടാം
നമുക്കു പൊരുതാൻ കരുത്തരാവാൻ
വായനയായുധമാക്കീടാം
നമുക്കു നമ്മെ കാട്ടിത്തരുവാൻ
വായന നല്ലൊരു കണ്ണാടി
നമുക്കു കൂട്ടായ് താങ്ങായ് തണലായ്
വായന നല്ലൊരു ചങ്ങാതി
കെ.കെ.പല്ലശ്ശന