‘അധ്വാന‘മാണ് സൗന്ദര്യം
“അധ്വാനമാണ് സൗന്ദര്യം” – എന്ന് കാറല്‍ മാര്‍ക്സ്. ഈ വാക്കിന് വേല, പ്രയത്നം എന്നൊക്കെയാണ് അര്‍ത്ഥം.
അ+ധ്വാനം = അധ്വാനം
‘അ’ ഉപസര്‍ഗമാണ്. ഒരു ശബ്ദത്തിന് മുമ്പില്‍ അര്‍ഥപരിഷ്ക്കരണത്തിന് ചേര്‍ക്കുന്ന അക്ഷരം/അക്ഷരങ്ങള്‍.
‘ധ്വാനം’ എന്ന വാക്കിന് ശബ്ദം എന്നാണര്‍ഥം. ഇവിടെ ‘അ’യ്ക്ക് നിഷേധാര്‍ഥമാണുള്ളത്. അധ്വാനമെന്നാല്‍ ശബ്ദമില്ലാത്ത സ്ഥിതിയെന്നര്‍ഥം സിദ്ധിക്കുന്നു. നിശബ്ദമായി അനുസരിക്കുന്ന വിഭാഗമായിരിക്കണം തൊഴിലാളി എന്ന ആശയം ജനാധിപത്യകാലത്തിനു യോജിച്ചതല്ലല്ലോ. വാക്കിന്‍റെ ചരിത്രം അന്വേഷിക്കുമ്പോള്‍ പ്രസ്തുത വാക്കിന്‍റെ നിര്‍മ്മിതിക്കു പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് കൂടി നാം തിരിച്ചറിയുന്നു.
ബി ബാലചന്ദ്രന്‍