എന്റെ നാട്
കേളികൊട്ടുയരുന്ന കേരള നാട്ടിൽ
കാണണം നമുക്കെല്ലാ പൂരങ്ങളും.
താളവാദ്യത്തോടെ മേളത്തിമർപ്പോടെ
ആടിതിമർക്കണം ഉത്സവങ്ങൾ.
കൂട്ടുകാരോടൊത്തു നാട്ടുകാരോടൊത്ത്
നാടിന്റെ നന്മകളറിഞ്ഞിടേണം.
കൊന്നയും മുല്ലയും പൂക്കുന്ന നാടിന്റെ
ഗന്ധമറിഞ്ഞു വളർന്നിടേണം.
നെൻമണി വിളയുന്ന പാടത്തിനോരത്ത്
പാറി നടക്കുന്ന തുമ്പികളാവണം.
പള്ളിമണികളും കാവിലെ പാട്ടും
കേട്ടുണരുന്നയീ നാടിന്റെ നന്മകളറിയേണം.
സുഷിത സുജിത്ത്
കെനിയ ചാപ്റ്റര്‍