കുട്ടന്റെ വിഷു
സൂര്യപ്രഭയിൽ തിളങ്ങി വിളങ്ങീടും
കൊന്നമരത്തിലെ മഞ്ഞണിപ്പൂക്കൾ
വിഷുവിങ്ങു വന്നല്ലോ
വിളവെടുപ്പായല്ലോ
നാട്ടിലും വീട്ടിലും
ആമോദമായല്ലോ.
അമ്പാടി കണ്ണനെ കണികണ്ടുണരേണം
ആതങ്കമെല്ലാം അകറ്റി കാത്തീടേണം.
ഫലമൂലാദികളും ഭഗവത്ഗ്രന്ഥങ്ങളും
കണ്ണിനു കുളിരായി കണിവെള്ളരിയും.
കൈനീട്ടം വാങ്ങുവാൻ ഓടിച്ചെന്നീടേണം
വിഷുക്കട്ട കഴിക്കുവാൻ കൊതിയോടെ കാക്കണം
അച്ഛനും അമ്മയും ഒന്നിച്ചിരുന്ന്
വിഷുസദ്യ ഉണ്ടിട്ട് വയറു നിറയ്ക്കണം.
ലാത്തിരി പൂത്തിരി മാലപ്പടക്കവും
നാമമാത്രമായി കത്തിച്ചിടേണം നാം.
നാളത്തെ നല്ലൊരു പൗരനായ് തീരാൻ
ബുദ്ധിയും ശക്തിയും നൽകണം ദൈവമേ.
രാഗിണി ഇ കെ
മലയാളം മിഷൻ
ഗുജറാത്ത് ചാപ്റ്റർ
ബറോഡ മേഖല
സുഭാൻപുര പഠനകേന്ദ്രം