സ്വപ്നം

ഞാനുമൊരു പറവയാണെങ്കിൽ
വെൺചിറകുള്ള നീലിച്ച കണ്ണുള്ള പറവയെങ്കിൽ…
വിണ്ണിനെ തൊട്ടു തലോടി പറന്നിടും
മുകിലുകളിലേറി ഞാൻ നൃത്തമാടും.
പുഴകളോടു കിന്നാരമേറെ പറഞ്ഞീടും
നറുമലർ തന്നിൽ ഞാനുമ്മ വെക്കും.
തലനീർത്തി നിൽക്കുമാ തെങ്ങോല-
മേലിരുന്നിളവെയിൽ കൊണ്ടു ഞാൻ പാട്ട് പാടും

ശ്രീലക്ഷ്മി ആർ

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content