ശബ്‌ദനായിക – സി എസ് രാധാദേവി

സി എസ് രാധാദേവി
ഏഴ് പതിറ്റാണ്ട് കാലം മലയാള റേഡിയോ പ്രക്ഷേപണ രംഗത്ത് ഉയര്‍ന്നു കേട്ട പേരാണ് സി എസ് രാധാദേവി. 1942ല്‍ തിരുവിതാംകൂര്‍ റേഡിയോ നിലയത്തില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചു തുടങ്ങിയ രാധാദേവി 1950ല്‍ ആകാശവാണിയില്‍ ആര്‍ട്ടിസ്റ്റായി ജോലിയില്‍ പ്രവേശിച്ചു. ഗായിക എന്ന നിലയില്‍ പ്രശസ്തയായ രാധാദേവി മലയാള സിനിമയുടെ ശൈശവകാലം മുതല്‍ പിന്നണി ഗാന രംഗത്ത് സജീവമായി. 1950ല്‍ നല്ലതങ്കയിലൂടെ സിനിമാ ഗാന രംഗത്ത് എത്തി. പതിമൂന്നാം വയസില്‍ സി മാധവന്‍പിള്ളയുടെ ‘യാചകമോഹിനി’ യില്‍ അഭിനയിക്കുകയും നൃത്തം ചെയ്യുകയും നാലുപാട്ടുകള്‍ പാടുകയും ചെയ്തുകൊണ്ടായിരുന്നു സിനിമയിലേക്കുള്ള പ്രവേശം. 30 വര്‍ഷ കാലയളവിനിടയില്‍ മുപ്പതിലധികം ഗാനങ്ങള്‍ ആലപിച്ചു. നാടകങ്ങളില്‍ വേഷമിട്ട രാധാദേവി സിനിമ, സീരിയല്‍ ഡബ്ബിംഗ് രംഗത്തും സജീവമായിരുന്നു. 2018ല്‍ കേരള സംഗീതനാടക അക്കാദമി ഫെലോഷിപ്പ് നല്‍കി രാധാദേവിയെ ആദരിച്ചു.
(റേഡിയോ മലയാളം പ്രക്ഷേപണം ചെയ്ത മനസുതുറന്ന് എന്ന പരിപാടിയില്‍ എഴുത്തുകാരി കെ എ ബീന സി എസ് രാധാദേവിയുമായി നടത്തിയ സംഭാഷണം വനിതാ ദിനത്തില്‍ പുനഃപ്രസിദ്ധീകരിക്കുന്നു)