കുട്ടികളുടെ ആഫ്രിക്ക: ഭാഗം 4
(കുട്ടികളുടെ ആഫ്രിക്ക പരമ്പരയിലെ മറ്റ് ഭാഗങ്ങള്‍ വായിക്കാം)
ഇന്ന് നമ്മൾ ലെസോത്തോയിലേക്കാണ് പോകുന്നത്.
1966 ഒക്ടോബർ 4 ന് ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച ഒരു കുഞ്ഞാഫ്രിക്കൻ രാജ്യമാണ് ലിസോത്തോ. നാല് വശവും ദക്ഷിണാഫ്രിക്കയാൽ ചുറ്റപ്പെട്ട ലാൻഡ് ലോക്‌ഡ് രാജ്യമാണ് എന്നൊരു പ്രത്യേകത കൂടി ലെസോത്തോയ്ക്കുണ്ട് . തലസ്ഥാന നഗരമായ മാസേരുവാണ് ലെസോത്തോയിലെ ഏറ്റവും വലിയ നഗരം.
സേസോത്തോയും ഇംഗ്ലീഷുമാണ് ലെസോത്തോയിലെ ഔദ്യോഗിക ഭാഷകൾ. ലെസോത്തോ ലോട്ടിയാണ് അവിടുത്തെ ഔദ്യോഗിക കറന്‍സിയെങ്കിലും സൗത്ത് ആഫ്രിക്കന്‍ റാന്‍ഡും ലെസോത്തോ ഉപയോഗിക്കുന്നുണ്ട്.
സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആകെ ഒരു റോഡ് മാത്രമാണ് ലെസോത്തോയിൽ ഉണ്ടായിരുന്നത്. രാജാവിന്റെ കൊട്ടാരത്തിനെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന ‘കിങ്‌സ് വേ’ എന്നായിരുന്നു ആ റോഡിന്‍റെ പേര്.
ആകാശം മുട്ടുന്ന മലകളാണ് ലെസോത്തോയുടെ മറ്റൊരു പ്രത്യേകത. പൂർണമായും1000 മീറ്ററിന് മുകളിലുള്ള ഒരേയൊരു സ്വതന്ത്ര രാജ്യമാണ് ലെസോത്തോ. അതുകൊണ്ട് തന്നെ കിങ്ഡം ഓഫ് സ്കൈ ( kingdom of sky) എന്നും ലെസോത്തോ അറിയപ്പെടുന്നു.
ലെസോത്തോയിൽ കോൺസ്റ്റിറ്റ്യൂഷണൽ മൊണാർക്കിയാണ് നിലനിൽക്കുന്നത്. ഇംഗ്ലണ്ടിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ലെറ്റ്സി മൂന്നാമനാണ് ഇപ്പോൾ ലെസോത്തോ ഭരിക്കുന്നത്. രാജഭരണവുമായി ബന്ധപ്പെട്ട ധാരാളം ചടങ്ങുകൾ
4000 വര്‍ഷം പഴക്കമുള്ള ഗുഹാചിത്രങ്ങൾ ലെസോത്തോയിൽ യുനെസ്കോ സംരക്ഷിക്കുന്നുണ്ട്. ദിനോസറിന്റെ ഏറ്റവും വലിയ കാൽപ്പാട് പാലിന്റോളജിസ്റ്റുകൾ ലെസോത്തോയിൽ കണ്ടുപിടിച്ചിട്ടുണ്ട്. ദിനോസറുകളുടെ ഫോസിലുകളും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.
പ്രകൃതി ഭംഗികൊണ്ട് മാത്രമല്ല നിറയെ ശുദ്ധജലത്തിന്റെ ലഭ്യത കൊണ്ടും വജ്ര ഖനികളുടെ സാനിധ്യം കൊണ്ടും ലെസോത്തോ വേറിട്ട് നിൽക്കുന്നു.
സോമി സോളമന്‍
(എഴുത്തുകാരി, കോളമിസ്റ്റ്)