ആരു നീ ചന്ദ്രികേ
ആകാശത്തിന്നഴകല്ലേ നീ
അതിശയമാമൊരു പൊൻകിണ്ണം.
അഴുക്കില്ലാത്ത വിളക്കല്ലേ നീ
അമ്മപ്പാട്ടിലെ അമ്പിളിമാമനും
പാർവണ ചന്ദ്രിക നിറവല്ലേ നീ
പാരിൽ നിറയും ലാവണ്യം.
പാലിൽ നനഞ്ഞ പെണ്ണല്ലേ നീ
പാട്ടുകൾനിറയും പൗർണ്ണമിയും.
കവികൾ പാടും കനവല്ലേ നീ
കദനമകറ്റും കനിവിൻ ചന്ദ്രിക.
കരളുകൾ കട്ടൊരു ബിംബമല്ലേ നീ
കവിതകൾ കിനിയും ചന്ദ്രികയും.

സതീഷ് തോട്ടശ്ശേരി, മലയാളം മിഷന്‍, ബംഗളൂരു