വിഷുക്കണി

കരിനീല കൺമഷി തൂകിയ കണ്ണുകൾ
തുറന്നപ്പോൾ കണ്ടുണ്ണി ഒരായിരം കാഴ്ചകൾ…
സ്വർണ്ണ നിറമുള്ള പൊൻ വെള്ളരിയുടെ
ഇടനെഞ്ചിൽ സ്പർശിക്കുന്ന മഴനീർക്കൊന്ന!
അമ്മയുടെ വാത്സല്യം തൂകുന്ന തൂവലായ് ആ കസവുപട്ട്
പനിനീർ പൂവിന്റെ ഇതൾ പോൽ മനോഹരി.
തവിടിൽ പൊതിഞ്ഞ,
ഫലങ്ങളാൽ നിറഞ്ഞ
വെള്ളിത്തളികകൾ
നാണയങ്ങളാൽ പൂർണമായ
ചെറു തട്ടുകൾ
കനകത്തിൽ കോർത്ത
ആഭരണങ്ങൾ
മുഖത്തിൽ പ്രകാശമെറിയും വാൽക്കണ്ണാടിയും
ഓടക്കുഴലിൻ സ്വരം മീട്ടുന്ന ഉണ്ണിക്കണ്ണന്റെ മുന്നിൽ,
രവി കിരണം പോൽ ജ്വലിക്കുന്നു നിലവിളക്കും.

വാണി യു നായർ
ആമ്പൽ വിദ്യാർത്ഥിനി
സിൽവാസ മലയാളം മിഷൻ
ഗുജറാത്ത് ചാപ്റ്റർ

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content