എന്റെ മോഹങ്ങൾ
കുഞ്ഞിപ്പല്ല് മുളച്ചപ്പോൾ
മെല്ലെ നടക്കുവാൻ മോഹമായി
മെല്ലെ നടന്നു പഠിച്ചപ്പോൾ
വേഗത്തിലോടുവാനായി മോഹം
സ്കൂളിൽ പോകുന്ന ചേച്ചിമാരെന്നെ
പാഠം പഠിക്കുവാൻ മോഹിപ്പിച്ചു
പഠിച്ചു പഠിച്ചു തുടങ്ങിയപ്പോൾ
കൊച്ചു ടീച്ചറാകാൻ ഞാന്‍ മോഹിച്ചു
പനി വന്ന ദിവസം ആശുപത്രിയിൽ വച്ച്
സുന്ദരി ഡോക്ടറെ കണ്ടപ്പോൾ
സ്റ്റെതസ്കോപ്പ് വെച്ചൊരു കൊച്ചു ഡോക്ടറാകാൻ
മോഹം ജനിച്ചൂ എന്നുള്ളില്‍
മാനത്ത് ദൂരെ ചന്ദ്രനെ കണ്ടപ്പോൾ
ചാരെ കാണുവാൻ മോഹമായി
ചന്ദ്രനെ കണ്ടു കഴിഞ്ഞപ്പോൾ
വാനിലെ താരങ്ങളാകാൻ മോഹമായി
മിന്നും നക്ഷത്രങ്ങളെ നോക്കിയിരുന്നപ്പോൾ
മിന്നാമിനുങ്ങാകുവാനുണര്ന്നു മോഹം
മിന്നാമിനുങ്ങിനെ കണ്ടു രസിച്ചപ്പോൾ
സൂര്യനെ കാണാനായി മോഹം
സൂര്യനെ നോക്കിയിരുന്നപ്പോൾ വാനിൽ
പറന്നുനടക്കാനായി മോഹം
അൽന മരിയ ലാലു
ആമ്പൽ വിദ്യാർത്ഥിനി
സിൽവാസ മലയാളം മിഷൻ
ഗുജറാത്ത് ചാപ്റ്റർ