ദിക്കുകള്‍
കുട്ടീ കുട്ടീ പറയാമോ
ദിക്കുകളെത്രയെന്നറിയാമോ?
ഏതേതെവിടെന്നറിയാമോ?
ഏതേതെവിടെന്നറിയാമോ?
അങ്ങ് കിഴക്കു പടിഞ്ഞാറും,
തെക്കു വടക്കും ദിക്കുകളുണ്ട്
അങ്ങനെ നാലാണല്ലോ ദിക്കുകള്‍
ഏതേതെവിടെന്നറിയാലോ
ഉദിച്ചു പൊങ്ങും സൂര്യനെ നോക്കി
ദിക്കുളൊക്കെ പറയാം ഞാൻ
കിഴക്കു ദിക്കാണല്ലോ മുന്നിൽ
പിന്നിൽ പടിഞ്ഞാറാണല്ലോ
ഇടതു വടക്കും വലതു തെക്കും
ദിക്കുകളിങ്ങനെ നാലെണ്ണം
സ്വപ്ന സജി
ദുബായ് ചാപ്റ്റര്‍