അമ്മ മലയാളം
അമ്മ മലയാളമെൻ
നന്മ മലയാളം.
ആത്മാവിലാരതി
ഉഴിയുകയായ്
ഇരവും പകലും
ധ്യാനനിരതരായ്
ഈരടി മൂളുന്നു.
കാടും പുഴകളും
ഉണ്മയായ് നമ്മിൽ
പരിലസിച്ച്
ഊനം വരാതെ
കാത്തീടുമെന്നും.
ഋതുഭേദമൊന്നുമേ
ഏശിടാതെ
എന്നുമീ അമ്മ
തുണച്ചിടുന്നു
എല്ലാം തികഞ്ഞൊരു
മാതൃഭൂമി
ഏവം മൊഴിയുന്നു
പ്രണവ മന്ത്രം
ഐശ്വര്യദായിനി
പുണ്യഭൂമി
ഒരുമ പുലരുവാനോതിടുന്നു
ഓരോ മണൽത്തരിയോടും അമ്മ !
അംബിക തന്നെ
ഈ മാതൃഭൂമി.
അന്തരാത്മാവിലെ
പുണ്യമാണ്
അമ്മ മലയാളം
നന്മയാണ് !!
രത്ന ഉണ്ണി
ടീച്ചര്‍, ഷാര്‍ജ