ഇന്നിന്റെ നീതി
ചിരിക്കുക
സംസാരിക്കുക
മനസ്സ് വേണ്ട
ദു:ഖങ്ങൾ വേണ്ട
ചോദ്യങ്ങൾ വേണ്ട
അറിയേണ്ടതില്ല.
ഉത്തരങ്ങൾ
പറയുവാൻ പാടില്ല
ചോദിക്കാനേ പാടില്ല.
ചോദ്യങ്ങൾ കുറ്റപ്പെടുത്തലുകൾ
മാത്രമായി തീരും.
ചെയ്യുന്ന പ്രവൃത്തികൾ കാണുമ്പോൾ
ചോദ്യങ്ങൾ പാടില്ലെന്ന് ഇന്നിന്റെ നീതി.
വ്യക്തി ഒറ്റപ്പെടും
സമൂഹം ഒറ്റപ്പെടുത്തും
വിചാരണകളുടെ തോരാമഴയില്‍
നാം വെന്തുരുകണം.
തെറ്റ് ചെയ്യാത്ത നമ്മളെയും
തെറ്റ് സമ്മതിപ്പിക്കുന്നു
അതേ തെറ്റിലേക്ക്
നമ്മളും വലിച്ചിഴക്കപ്പെടുന്നു.
ആത്മാർത്ഥ സ്നേഹവും
നിഷ്കളങ്കമായ മനസ്സും
ഇന്നിന് വേണ്ട
ആർക്കും വേണ്ട.
ആർക്കും വേണ്ടാത്ത ഒന്നായി
നാം മാറും
നമ്മെ മാറ്റും,
മാറ്റം ഉൾക്കൊള്ളുക
നിവൃത്തികേടിനെ തോളിലേന്തുക…
സമൂഹം നമ്മോട് ചിരിക്കും
ചിരിക്കണം… ഉറക്കെയുറക്കെ
അല്ലെങ്കിൽ ഒറ്റപ്പെടും
എന്നും ഒറ്റക്കാവും
ഇന്നിന്റെ നീതിയിൽ
നാം ഒറ്റപ്പെടും
ഒറ്റപ്പെടും….
ജ്യോത്സന പി എസ്
( അധ്യാപിക)
സമീക്ഷ സംസ്കൃതി
ബാംഗ്ലൂർ