പുതിയ കാലം
വൈറസെന്നാൽ വാക്സിനെടുക്കാം
വീട്ടിലടച്ചു പുതച്ചു കിടക്കാം
വെറുതേ നമ്മുടെയാചാരത്തിൽ
ചൊറിയാനുള്ളൊരു ചിന്ത വരേണ്ടാ
മതവും ജാതിയുമില്ലാതായാൽ മാനുഷരെല്ലാമൊന്നാകില്ലേ?
നിയമം വേണ്ടാ ഭരണം വേണ്ടാ പരിവാരങ്ങളിതൊന്നും വേണ്ടാ
തല്ലും തെറിയും കേസും കൂട്ടവുമില്ലാതെന്തൊരു ലോകമിതോർത്താൽ?
പോലീസില്ലാ വക്കീലില്ലാ നേതാവിന്നൊരു പണിയുമതില്ലാ.
ദൈവമതാട്ടേ മടികൂടീട്ടപ്പള്ളിയുറക്കം വിട്ടതുമില്ലാ.
നേതാവില്ലാതീശ്വരനില്ലാതെവിടെച്ചാരും മാനുഷനിനിമേൽ?
അന്തിപ്പോഴൻ
(ജയകുമാർ അന്തിപ്പുഴ, ജലവിയ പഠനകേന്ദ്രം അദ്ധ്യാപകൻ, ദമ്മാം, സൗദി ചാപ്റ്റർ)