പ്രകൃതി മനോഹരി
ചറപറ ചറപറ മഴവന്നു
മാനത്തിന്നൊരു മഴ വന്നൂ…
കുട്ടിക്കുരുന്നുകൾ കുടയും ചൂടി
മുറ്റത്തെത്തി കളിയാടാൻ
ചെളിയും ചരലും നോക്കാതെ
ആടിയും പാടിയും തിമർക്കുന്നു
പല പല തുള്ളികൾ ചേർന്നൊഴുകി
പുഴയും തോടും നിറഞ്ഞൊഴുകി
പാടത്തെ പൊൻ കതിരെല്ലാം
കാറ്റിലാടി മോദത്താൽ.
കാറ്റും മഴയും പോയപ്പോൾ
സൂര്യനുദിച്ചു മാനത്ത്
ഏഴു നിറങ്ങളുമൊരുമിച്ച്
സുന്ദരമായൊരു മഴവില്ല്
വാനത്താകെ വിരിഞ്ഞല്ലോ
പൂക്കൾ ചിരിച്ചു താഴത്ത്
പൂന്തേനുണ്ടൂ പൂമ്പാറ്റ…
എന്തൊരു ചന്തം എന്തൊരു ഭംഗി…
പ്രകൃതി സുന്ദരി… മനോഹരീ…
ഫാത്തിമ നബ ചോലക്കലകത്ത്, ഷാര്‍ജ