മലയാളിപ്പെണ്ണ്
ചിങ്ങപ്പൂവിളി കേട്ടുണർന്നേ
കന്നിപ്പെണ്ണിൻ മനം നിറഞ്ഞേ
തുലാമഴ വന്നേ നനഞ്ഞു പോയേ
വൃശ്ചികക്കാറ്റിൽ വിറച്ചു പോയേ
ധനുമാസത്തിരുവാതിരയാടി പെണ്ണ്
മകരക്കുളിരിലോ മുങ്ങി പെണ്ണ്
കുംഭത്തിൽ ശിവരാത്രി കണ്ടും കൊണ്ടേ
മീനത്തിൽ ചൂടിൽ വിയർത്തും കൊണ്ടേ
മേടത്തിൽ പൊൻകണിയായിക്കൊണ്ടേ
ഇടവത്തിലിടവഴി മഴയും കൊണ്ടേ
മിഥുനത്തിൽ ഞാറ്റില കുളിച്ചു പെണ്ണ്
കർക്കടകക്കാറിൽ മറഞ്ഞു പെണ്ണ്

സബ്ന നസീർ