കറുത്തചെട്ടിച്ചികള്‍
ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

ആലാപനം: സിന്ധു എ, മലയാളം അധ്യാപിക
ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂള്‍, മൂത്തേടത്ത് നിലമ്പൂർ

 

ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

                     ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

1906 ഡിസംബര്‍ 23ന് കുറ്റിപ്പുറത്ത് ഇടശ്ശേരിക്കളത്തില്‍ കുഞ്ഞിക്കുട്ടിയമ്മയുടെയും പി. കൃഷ്ണക്കുറുപ്പിന്റെയും മകനായി ദാരിദ്ര്യത്തിന്റെ നടുവിലായിരുന്നു ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ ജനനം. പന്ത്രണ്ടാം വയസ്സു മുതല്‍ കവിതയെഴുതുമായിരുന്നു. പതിനാലാം വയസ്സില്‍ അച്ഛന്‍ മരിച്ചതോടെ പഠനം നിന്നു. പിന്നെ കുടുംബം പോറ്റാന്‍ ജോലി തേടി ആലപ്പുഴയിലേക്ക് പോയ ഇടശ്ശേരി കവിതാ ഭ്രാന്തനായ മാഞ്ഞൂര്‍ പരമേശ്വരന്‍ പിള്ളയുമായി സൌഹൃദത്തിലായി. ഇടശ്ശേരിയുടെ സാഹിത്യ ജീവിതത്തിലെ വഴിത്തിരിവായി ഈ ചങ്ങാത്തം. കോഴിക്കോട് വക്കീലാപ്പീസില്‍ ജോലിയില്‍ പ്രവേശിച്ച ഇടശ്ശേരി 1930കളോടെ പൊന്നാനിയെ തന്റെ കര്‍മ്മ മണ്ഡലമാക്കി. 1938ലായിരുന്നു വിവാഹം. അളകാവലിയാണ് ആദ്യ പ്രസിദ്ധീകൃത കവിത. ഇതിനിടയില്‍ പൊന്നാനിയിലെ സാഹിത്യ കൂട്ടായ്മയില്‍ ഇടശ്ശേരി സജീവമായി. ഈ കൂട്ടായ്മയാണ് പൊന്നാനിക്കളരി എന്നു പിന്നീട് അറിയപ്പെട്ടത്. 1950കളില്‍ കേരള സമൂഹത്തെ ഇളക്കി മറിച്ച കൂട്ടുകൃഷി നാടകം ഇടശ്ശേരിയുടെ എഴുത്തു ജീവിതത്തിലെ ആവേശോജ്ജ്വല ഘട്ടമാണ്. ഇടശ്ശേരിയുടെ പ്രധാന കവിതാ സമാഹാരങ്ങള്‍ ഇവയാണ്- അളകാവലി (1940,
പുത്തൻ കലവും അരിവാളും (1951), ലഘുഗാനങ്ങൾ (1954), കറുത്ത ചെട്ടിച്ചികൾ (1955), തത്വശാസ്ത്രങ്ങൾ ഉറങ്ങുമ്പോൾ (1961), കാവിലെ പാട്ട് (1966), ഒരു പിടി നെല്ലിക്ക (1968), അന്തിത്തിരി (1977), ഇടശ്ശേരിയുടെ സമ്പൂർണ്ണ കവിതകൾ (1988). പതിനൊന്നു ഏകാങ്കങ്ങളും, മൂന്നു നാടകങ്ങളും, രണ്ട് റേഡിയോ നാടകങ്ങളും ഇടശ്ശേരി രചിച്ചിട്ടുണ്ട്. 1974 ഒക്ടോബര്‍ 16ന് ഇടശ്ശേരി അന്തരിച്ചു.

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content