ജന്മനാട്
പാറിപ്പറന്നു നടന്നീടുന്ന
പഞ്ചവര്‍ണ്ണക്കിളി നീ കാണുന്നുണ്ടോ?
അഴകാര്‍ന്ന നമ്മുടെ ജന്മഭൂമി
തേഞ്ഞു തീര്ന്നീടുന്ന പുണ്യഭൂമി
തുഞ്ചനും കുഞ്ചനും ചങ്ങമ്പുഴയും
പാടി പുകഴ്ത്തിയ പുണ്യഭൂമി
താരും തരുക്കളും തോടും പുഴകളും
തിങ്ങി നിറഞ്ഞൊരു പുണ്യഭൂമി
കൊത്തിപ്പെറുക്കി നടന്നിരുന്ന
വയലുകള്‍ വല്ലതും കാണുന്നുണ്ടോ
നാടിന് തെളിനീര് നല്കീടുന്ന
വറ്റി വരണ്ട പുഴകള്‍ കണ്ടോ?
കുണ്ടും കുഴികളും തോടും കുളങ്ങളും
നിറഞ്ഞു കിടപ്പതു കാണുന്നുണ്ടോ?
കുന്നും മലകളും കുറ്റിച്ചെടികളും
താഴ് വര ഭാഗവും കാണുന്നുണ്ടോ?
ബുദ്ധിയും ബോധവും ഉണ്ടെന്നു തോന്നുന്ന
മര്‍ത്ത്യാ നീയറിയുന്നോ അപകടങ്ങള്‍?
എല്ലാം വെറുമൊരു ഓര്‍മ്മയായ്
ത്തീരുമോ നമ്മുടെ ജന്മനാട്
സ്വാതി നായര്‍
സൂര്യകാന്തി വിദ്യാര്‍ത്ഥി
കൈരളി അസോസിയേഷന്,
തിരുമുല്ലൈവയല്‍, ചെന്നൈ