മുത്തശ്ശി
മുറ്റത്തെങ്ങും ഓടി നടക്കുന്നു
മുട്ടൻ വടിയുമായ് മുത്തശ്ശി
വെറ്റിലചെല്ലം മെല്ലെ തുറന്നിട്ട്
നാലും കൂട്ടുന്നു മുത്തശ്ശി
ആറ്റിലെ വെള്ളത്തിൽ മുങ്ങിക്കുളിച്ചൊന്നു
ശുദ്ധി വരുത്തുന്നു മുത്തശ്ശി
സന്ധ്യക്കു നാമം ജപിക്കാനിരിക്കും
ചമ്രം പടിഞ്ഞങ്ങു മുത്തശ്ശി
എല്ലാർക്കും നല്ലതു മാത്രം വരുത്താനായ്
നോമ്പുകൾ നോൽക്കും മുത്തശ്ശി
ഓണക്കാലത്തെ വട്ടങ്ങളോരോന്നും
കേമത്താൽ ചൊല്ലീടും മുത്തശ്ശി
സദ്യവിഭവങ്ങളെല്ലാമെല്ലാർക്കും
പങ്കിട്ടു നൽകും മുത്തശ്ശി
ചക്കപ്പഴമുള്ള കാലമായാൽ പിന്നെ
ചക്കയടയുണ്ടാക്കും മുത്തശ്ശി.
അംബിക പി മേനോൻ
അക്ഷരാലയം പഠനകേന്ദ്രം,
ഹസ്തസാൽ, വികാസ്‌പുരി,
ന്യൂ ഡൽഹി