“നീ വാ”-ഇങ്ങനെ എഴുതിയിരിക്കുന്നത് വായിക്കുമ്പോള്‍ തെളിഞ്ഞുവരുന്ന അര്‍ത്ഥമെന്താണ്? വരൂ, വരിക, വന്നാലും. ഇത്തരത്തില്‍ ഏതെങ്കിലുമായിരിക്കും മനസ്സിലാക്കുക.

‘വ്’ എന്നതില്‍ ‘അ’ ചേര്‍ത്താല്‍ ‘വ’ ആയി. ‘വ്’-യില്‍ ‘ആ’ ചേര്‍ത്താല്‍ ‘വാ’യും.

കുഞ്ഞായിരിക്കുമ്പോളേ നാം കേട്ടുശീലിച്ച വാക്കാണ് ‘വാ’. കുഞ്ഞേ ‘വാ തുറക്ക്’ എന്നതിലെ ‘വാ’-യുടെ അര്‍ഥം ‘വായ’ എന്നാണ്.

“വാവാവാവാ പാവം വാ…” ഈ വായ്ത്താരിയിലെ ‘വാ’യെ മാറ്റിനിര്‍ത്തി പരിശോധിക്കാനാവില്ല. ‘വാവ’ എന്ന വാക്കിലെ ഒരക്ഷരം മാത്രമാണ് അവിടെ ‘വാ’.

കോട്ടു’വാ’ വിട്ടു എന്നതിലെ ‘വാ’ -‘വായ്’ എന്ന അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു.

വാക്ക് പ്രയോഗിക്കുന്ന സന്ദര്‍ഭം, ഉച്ചരിക്കുമ്പോള്‍ കൊടുക്കുന്ന ഊന്നല്‍ -എന്നീ കാര്യങ്ങള്‍ക്കനുസരിച്ച് അര്‍ഥവും മാറും.

ഒരക്ഷരം എന്നു വച്ച് ‘വാ’-യെ വാക്കല്ല എന്നു കരുതരുതേ…

ബി. ബാലചന്ദ്രന്‍, അധ്യാപകന്‍
വിദ്യാഭ്യാസ പ്രവര്‍ത്തകന്‍

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content