പൂ
വിരിഞ്ഞ വഴി
കാട്ടിലന്നൊരു
പൂമരം പൂത്തു
കാക്ക വന്ന്
കാവലിരുന്നു.
പൂക്കൾ പൊഴിഞ്ഞു
കായ്കൾ വളർന്നു
കായ പഴുത്തു
കാക്ക തിന്നു.
കാക്ക നടന്നു
കാക്ക പറന്നു
കായ് കുരുക്കൾ
മണ്ണിൽ വളർന്നു.
നാടാകെ കാടായ്
കാടാകെ കൂടായ്
പൂക്കളും കായ്കളും
എങ്ങും നിറഞ്ഞു.
അഖില എം