സഫലമീയാത്ര – എന്‍. എന്‍ കക്കാട്
മലയാള കവിതയില്‍ ഏറെ ആസ്വാദക പ്രീതി നേടിയ ആര്‍ദ്രമായ കാവ്യാനുഭവങ്ങളില്‍ ഒന്നാണ് എൻ.എൻ. കക്കാടിന്‍റെ സഫലമീയാത്ര. സഫലമീയാത്ര എന്ന പേരിലുള്ള കവിതാസമാഹാരത്തിലാണ് ഈ കവിത ഉൾപ്പെടുത്തിയിട്ടുള്ളത്.

എന്‍. എന്‍ കക്കാട്
കോഴിക്കോട് അവിടനല്ലൂരില്‍ നാരായണന്‍ തമ്പൂതിരിയുടെയും ദേവകി അന്തര്‍ജനത്തിന്റെയും മകനായി 1927 ജൂലായ് 14നാണ് കക്കാട് ജനിച്ചത്. കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളിലും, തൃശൂര്‍ കേരളവര്‍മ്മ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച കക്കാട് കോഴിക്കോട് ആകാശവാണി നിലയത്തില്‍ പ്രോഗ്രാം പ്രൊഡ്യൂസറായി പ്രവര്‍ത്തിച്ചു. 1987 ജനുവരി 6 ന് കക്കാട് അന്തരിച്ചു.
സഫലമീയാത്ര എന്ന കവിതാ സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ശലഭഗീതം, ആയിരത്തിത്തൊള്ളായിരത്തി അറുപത്തിമൂന്ന്, പാതാളത്തിന്റെ മുഴക്കം, കവിത, വജ്രകുണ്ഡലം, ഇതാ ആശ്രമമൃഗം കൊല്ല് കൊല്ല്, സഫലമീയാത്ര, പകലറുതിക്കുമുമ്പ് തുടങ്ങിയവയാണ് എന്‍. എന്‍ കക്കാടിന്റെ പ്രധാനകൃതികള്‍.
ആലാപനം: സിന്ധു എ
മലയാളം അധ്യാപിക
ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂള്‍, മൂത്തേടത്ത് നിലമ്പൂർ