അപ്പൂപ്പൻ താടികൾ
പാറിപ്പറന്നു നടക്കുന്നുണ്ട്
അപ്പൂപ്പന്‍ താടികൾ വീഥികളിൽ,
ആകാശ മാമരക്കൊമ്പ് തേടി
കാറ്റിന്‍ ചിറകേറി പാഞ്ഞിടുന്നു!
ഭാരങ്ങളില്ലാതനായാസമായ്
പാതകളെത്രയോ താണ്ടിടുന്നു,
കാഴ്ചകളെത്രയോ കണ്ടിടുന്നു
വീഴ്ചകളില്ലാതെ പാറിടുന്നു…
കുട്ടിക്കുരുന്നുകൾ പമ്മി പമ്മി
ഒച്ചയില്ലാതടുത്തെത്തും നേരം,
അമ്പെയവരെ കബളിപ്പിച്ചവൻ
അംബരം നോക്കി പറന്നു പോകും
വെളളിനിലാപോല്‍ തിളങ്ങും ദേഹം
തുള്ളിക്കളിച്ചൊന്നടുത്തുവരും,
ഒന്നു തഴുകി തലോടി നില്‍ക്കും
പിന്നെ വിദൂരെയലിഞ്ഞു ചേരും.
മിനി ജോയ് തോമസ്
സിൽവാസ്സ മലയാളം മിഷൻ
ഗുജറാത്ത് ചാപ്റ്റർ