എന്റെ വീട്
ആകാശത്തിൻ നീലനിറത്തിൽ
നാട്ടിലെനിക്കൊരു വീടുണ്ട്
മഴയായാലും വെയിലായാലും
സംരക്ഷിക്കും നമ്മെയത്.
കിഴക്കുണ്ടൊരു അടുക്കള
മുകളിലൊരു മേൽക്കൂരയും
മുഖം നോക്കാൻ കണ്ണാടിയും
ആടികളിക്കാനൊരു ഊഞ്ഞാലും.
ടിങ്കുനായക്കൊരു വീടുണ്ടിവിടെ
കിങ്ങിണിപശുവിനും ഉണ്ടൊരു വീട്
മരങ്ങൾ പലതുണ്ടിവിടെ
എന്തൊരു സുന്ദരമാണെൻ വീട്.
എഴുത്തും വരയും:
റിതിക ഉണ്ണികൃഷ്‌ണൻ
കണിക്കൊന്ന വിദ്യാര്‍ത്ഥി
സീവുഡ്‌സ് മലയാളി സമാജം
മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍