പൂമ്പാറ്റ
പറയൂ പറയൂ ചങ്ങാതീ
പറയൂ നിന്നുടെ പേരെന്താ?
പറയാം പറയാം ചങ്ങാതീ
എന്നുടെ പേര് പൂമ്പാറ്റ.
പറയൂ പറയൂ ചങ്ങാതീ
പറയൂ നിന്നുടെ വീടേതാ?
പറയാം പറയാം ചങ്ങാതീ
എന്നുടെ വീട് പൂന്തോട്ടം.
പറയൂ പറയൂ ചങ്ങാതീ
പറയൂ നിനക്കിന്നെന്തിഷ്ടം?
പറയാം പറയാം ചങ്ങാതീ
പൂന്തേനെന്നുമെനിക്കിഷ്ടം.
പ്രിയ സുധീഷ്