ഉല്ലാസയാത്ര

രു ദിവസം അമ്മ പറഞ്ഞു , ” നാളെ നമുക്ക് എം. ജി. റോഡിലേക്ക് പോകാം. അവിടെ ആര്‍ദ്രയുടെ ആര്‍ട്ട് എക്സിബിഷന്‍ ഉണ്ട്.”

ഞായറാഴ്ച രാവിലെ ഞാനും, എട്ടനും, അമ്മയും കൂടി അമ്മയുടെ സ്കൂട്ടറില്‍ വീട്ടില്‍ നിന്നു പുറപ്പെട്ടു. മെട്രോ സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് മെട്രോയിലാണ് ഞങ്ങള്‍ പോകുന്നത് എന്നു മനസിലായത്. എനിക്കു വളരെ സന്തോഷമായി.

ഒരു ടിക്കറ്റിന് പതിനെട്ട് രൂപയാണ്. മൂന്ന് ടിക്കറ്റ് എടുത്തു. കുറേ കാലത്തിനു ശേഷം പോകുന്നതുകൊണ്ട് ആദ്യമായിട്ട് മെട്രോയില്‍ പോകുന്നതുപോലെ തോന്നി. ഞായറാഴ്ച ആയതുകൊണ്ട് തിരക്ക് കുറവായിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് അടുത്തടുത്ത് സീറ്റ് കിട്ടിയില്ല. എങ്കിലും ഞങ്ങള്‍ വളരെ സന്തോഷത്തിലായിരുന്നു.

ഞങ്ങള്‍ എം ജി റോഡ് സ്റ്റേഷനില്‍ ഇറങ്ങി. സ്റ്റേഷന് പുറത്തു ഞങ്ങള്‍ക്ക് കളിക്കാനുള്ള ഏര്‍പ്പാടുകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ അവിടെയുള്ള പലതരത്തിലുള്ള ചെണ്ടകള്‍ കൊട്ടിക്കളിച്ചു. മുന്‍പ് വന്നപ്പോള്‍ ഏട്ടന്‍ മങ്കിബാറില്‍ തൂങ്ങിയാടിയിരുന്നു. ഇപ്പോള്‍ ഏട്ടന്‍ വലുതായി. മങ്കി ബാറില്‍ പിടിച്ച് നടക്കാനേ പറ്റുന്നുള്ളൂ. ഞങ്ങള്‍ കുറെ ചിരിച്ചു.

എക്സിബിഷന്‍ നടക്കുന്ന വിസ്മയ ഓഡിറ്റോറിയത്തിലേക്ക് നടന്നു. പതിനൊന്നു മണിക്കാണ് ഹാള്‍ തുറന്നത്. ഞങ്ങളായിരുന്നു ആദ്യം എത്തിയത്. നല്ല ഭംഗിയുള്ള ധാരാളം ചിത്രങ്ങള്‍ ചുമരില്‍ തൂക്കിയിരുന്നു.

ഓരോ ചിത്രവും ഞങ്ങള്‍ നടന്നുകണ്ടു. ചില ചിത്രങ്ങളുടെ താഴെ ചിത്രങ്ങളുടെ വില എഴുതിയിരുന്നു. ആരെങ്കിലും ഒരു ചിത്രം വാങ്ങിയാല്‍ ആ ചിത്രം വരച്ച ആള്‍ക്കാണ് പണം കിട്ടുക എന്നു അമ്മ പറഞ്ഞപ്പോള്‍ എനിക്കു അത്ഭുതം തോന്നി.

ആര്‍ദ്രയുടെ മൂന്ന് ചിത്രങ്ങള്‍ ഉണ്ടായിരുന്നു. നല്ല ഭംഗിയുള്ള ചിത്രങ്ങള്‍.

ഞങ്ങള്‍ അവിടെ നിന്നും തിരിച്ചു സ്റ്റേഷനിലേക്ക് നടക്കുമ്പോള്‍ നിലത്തു വരച്ചുവച്ചിരിക്കുന്ന പാമ്പും കോണിയും കളിച്ചു. ഞാനും എട്ടനും കരുക്കള്‍. അമ്മ കറക്കുന്ന നമ്പര്‍ പ്ലേറ്റിനനുസരിച്ച് കരുക്കള്‍ തന്നത്താനെ നീങ്ങി. എട്ടനാണ് ജയിച്ചത്.

വീണ്ടും മെട്രോയില്‍ കയറി വീട്ടിലേക്ക് തിരിച്ചു. ആകെ തളര്‍ന്നതുകൊണ്ട് അമ്മ ജ്യൂസ് വാങ്ങിത്തന്നു. പന്ത്രണ്ടരയോടെ വീട്ടിലെത്തി.

നല്ലൊരു ഉല്ലാസ യാത്രയായിരുന്നു. ആര്‍ദ്രയുടെ ചിത്രങ്ങള്‍ക്ക് നന്ദി. ഇനിയും നല്ല നല്ല ചിത്രങ്ങള്‍ വരക്കണം.

ആഗ്നേയ് ആര്യമ്പിള്ളി ഡി ആര്‍ ഡി ഒ പഠന കേന്ദ്രം സൂര്യകാന്തി

ആഗ്നേയ് ആര്യമ്പിള്ളി ഡിആര്‍ഡിഒ പഠന കേന്ദ്രം സൂര്യകാന്തി

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content