മോഹങ്ങള്‍
ചിത്രശലഭമേ ചിത്രശലഭമേ
നിന്നുടെ വർണശബളമായ
ചിറകുകൾ എനിക്കുതരുമോ ?
നിന്നെപ്പോലെ പാറിപറന്നു
പൂക്കളിൽനിന്ന് തേൻകുടിക്കാൻ,
മരക്കൊമ്പിൽ ഊഞ്ഞാലാടാൻ മോഹം
പാറി പറന്നു മനോഹരമായ
കാഴ്ചകൾ കാണാൻ മോഹം
വർണ ചിറകുകൾ വീശി നൃത്തമാടാൻ
മോഹം അങ്ങിനെ കുറേ മോഹങ്ങൾ…
അദിതി അജയ്
ഷാര്‍ജ മേഖല