എന്റെ മനസിലെ ചാച്ചാജി
ചുണ്ടത്തു നന്മതന്‍ പാല്‍പ്പുഞ്ചിരി
നെഞ്ചത്തഴകിന്‍ സുഗന്ധ പുഷ്പം
ഇന്ത്യതന്‍ പുത്രന്‍ ജവാഹര്‍ലാല്‍
എന്റെ മനസിലെ ചാച്ചാജി
നമ്മുടെ ഭാരത പുണ്യഭൂവിന്‍
നിര്‍മ്മലപുത്രന്‍ ജവാഹര്‍ലാല്‍
നന്മകള്‍ പൂത്തൊരു സ്നേഹമരം
അമ്മരാജ്യത്തിന്നഭിമാനം
നല്ലൊരിന്ത്യ നവഭാരതമാകുവാന്‍
നാടാകെച്ചുറ്റി നടന്ന നെഹ്റു
നിത്യസമാധാന സന്ദേശവാഹകന്‍
സത്യത്തെ നെഞ്ചേറ്റി ലാളിച്ചവന്‍
നന്മതന്‍ തോഴന്‍ ജവാഹര്‍ലാല്‍
നമ്മുടെ തൊഴന്‍ ജവാഹര്‍ലാല്‍
എന്റെ മനസിലെ ചാച്ചാജി
ഇന്ത്യ വിളിക്കും ജവാഹര്‍ജി

ഉണ്ണി അമ്മയമ്പലം, ബാല സാഹിത്യകാരന്‍