മഴ
പെയ്യുന്നുണ്ടേ പെയ്യുന്നുണ്ടേ
ചറ പറ ചറ പറ മഴ പെയ്യുന്നുണ്ടേ
എന്തൊരു രസമാണയ്യയ്യാ
കുളിരുന്നുണ്ടേ നനയുന്നുണ്ടേ
എന്തൊരു സുഖമാണയ്യയ്യാ
കൂട്ടുകാരൊത്ത് നനയാലോ
തോണിയൊഴുക്കി കളിക്കാലോ
കുടയും കൊണ്ട് നടക്കാലോ
ഇടി മിന്നുന്നുണ്ടേ, വെട്ടുന്നുണ്ടേ
പേടിച്ചു ഞാന്‍ വിറക്കുന്നുണ്ടേ
പെയ്യുന്നുണ്ടേ പെയ്യുന്നുണ്ടേ
മഴ മഴ മഴ മഴ പെയ്യുന്നുണ്ടേ

സന്‍മയ കൊറ്റായില്‍, ക്ലാസ്സ് – 3, മലയാളം മിഷന്‍ – ഖത്തര്‍