സ്‌മരിപ്പിന്‍ ഭാരതീയരെ
സ്വാതന്ത്ര്യ സമര സേനാനിയും കവിയും നാടക പ്രവര്‍ത്തകനുമായ വിദ്വാന്‍ പി. കേളുനായര്‍ രചിച്ച ‘സ്‌മരിപ്പിന്‍ ഭാരതീയരെ’ എന്ന കവിത. ആലാപനം: പത്മനാഭന്‍ ബ്ലാത്തൂര്‍.
വിദ്വാന്‍ പി. കേളുനായര്‍
1901 ജൂൺ 27-ന് നീലേശ്വരം കൊമ്പത്തുപയനി വീട്ടിൽ മാണിയമ്മയുടെയും പനങ്ങാട് സ്വദേശി നായരച്ചൻ വീട്ടിൽ കുഞ്ഞമ്പുനായരുടെയും മകനായി വിദ്വാന്‍ പി. കേളുനായര്‍ ജനിച്ചു. കുഞ്ഞിക്കേളു എന്നാണ് യഥാർത്ഥ പേര്.

വിദ്വാന്‍ പി. കേളുനായര്‍
ചെറുപ്പത്തിലേ സംസ്‌കൃതവും സോപാനസംഗീതവും പഠിച്ച കേളുനായര്‍ ഒന്നരക്കൊല്ലം ഉത്തരേന്ത്യയിൽ സൈനികനായി ജോലി ചെയ്‌തിരുന്നു. രോഗബാധയെ തുടർന്ന് ജോലി നഷ്ടപ്പെട്ട കേളുനായര്‍ നാട്ടില്‍ തിരിച്ചെത്തുകയും സംഗീത നാടകങ്ങള്‍ രചിക്കുകയും ചെയ്‌തു. പുരാണകഥകളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട നാടകങ്ങളില്‍ ഗാന്ധിജിയും സ്വാതന്ത്ര്യസമരവും മുഖ്യ പ്രമേയങ്ങളായി.
ജാതി വിവേചനത്തിനെതിരായി നിരന്തരം ശബ്‌ദമുയര്‍ത്തുന്നതായിരുന്നു കേളുനായരുടെ രചനകള്‍. 1929 ഏപ്രിൽ 18-ന് വെള്ളിക്കോത്ത് വിജ്ഞാനദായിനി സംസ്‌കൃതപാഠശാലയിൽ ജീവനൊടുക്കുകയായിരുന്നു അദ്ദേഹം. ലങ്കാദഹനം, ശ്രീകൃഷ്‌ണലീല അഥവാ ജനാർദനദാസ് ചരിതം, പാക്കനാർചരിതം തുടങ്ങിയവ പ്രധാന നാടകങ്ങൾ. 27 വർഷത്തെ വളരെ ചെറിയ കാലയളവിനുള്ളില്‍ ചരിത്രപുരുഷനായി വിദ്വാന്‍ പി. കേളുനായര്‍ മാറി.