ലൂഫി

വാല് വളഞ്ഞ ലൂഫി
കണ്ണ് തുറന്ന ലൂഫി
വെളുവെളുത്ത ലൂഫി
അരുമയായ ലൂഫി

പാവമായ ലൂഫി
പ്രിയപ്പെട്ട ലൂഫി
ഇഷ്ടനായ ലൂഫി
വീടുകാക്കും ലൂഫി

ഓടിക്കളിക്കും ലൂഫി
കണ്ണ് ചിമ്മും ലൂഫി
കളിച്ചിരിക്കും ലൂഫി
വാലാട്ടും ലൂഫി

കുരച്ചു ചാടും ലൂഫി
നാലു കാലുള്ള ലൂഫി
വെള്ളം കുടിക്കും ലൂഫി
എന്നെ തുണയ്ക്കും ലൂഫി

തുള്ളിച്ചാടും ലൂഫി
വികൃതിയായ ലൂഫി
നന്ദിയുള്ള ലൂഫി
മിടുമിടുക്കൻ ലൂഫി

കള്ളനെ പിടിക്കും ലൂഫി
സ്നേഹമുള്ള ലൂഫി
നക്കിത്തുടയ്ക്കും ലൂഫി
എല്ലു തിന്നും ലൂഫി

(സീവുഡ്‌സ് മലയാളി സമാജം, മുംബൈ ചാപ്റ്റര്‍ കണിക്കൊന്ന വിദ്യാര്‍ത്ഥികളായ റിതിക ഉണ്ണികൃഷ്‌ണൻ, നവ്യ വേണുഗോപാൽ, റോസ് മരിയ ജോജോ, ജോർജ് സക്കറിയാസ്, ഗൗരവ് ബിജിൽ, ആയുഷ് മേനോൻ, അലോന വർഗീസ് എന്നിവര്‍ തയ്യാറാക്കിയത് )

കവിതയുടെ യൂടൂബ് ലിങ്ക് – വീഡിയോ 

0 Comments

Leave a Comment

Skip to content