എന്റെ ഗുരുനാഥന്‍

1878 ഒക്ടോബർ 16-ന് തിരൂരിനു സമീപം വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി വള്ളത്തോള്‍ നാരായണമേനോന്‍ ജനിച്ചു. സംസ്‌കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്ന് തർക്കശാസ്ത്രം പഠിച്ചു. 1908-ൽ ഒരുരോഗബാധയെ തുടർന്ന് ബധിരനായി. 1958 മാർച്ച് 13-ന് 79-ആം വയസ്സിൽ അന്തരിച്ചു.

ഗാന്ധിജിയുടെ ആരാധകനായിരുന്നു വള്ളത്തോള്‍. വൈക്കം സത്യാഗ്രഹകാലത്ത് (1924) ഗാന്ധിജിയെ നേരിട്ടുകണ്ടു, മഹാത്മജിയെപ്പറ്റിയെഴുതിയ ‘എന്റെ ഗുരുനാഥൻ’ എന്ന കവിത ഏറെ പ്രശസ്‌തമാണ്. ഗാന്ധിജിയുടെ മരണത്തിൽ ദുഃഖിച്ചെഴുതിയ വിലാപകാവ്യമാണ് ‘ബാപ്പുജി”.

കേള്‍ക്കാം ‘എന്റെ ഗുരുനാഥന്‍’.
ആലാപനം: അധ്യാപകനും നാടക പ്രവര്‍ത്തകനുമായ ബാബു മണ്ടൂര്‍
വര: ലിയ മറിയം ഷിബു, സമീക്ഷ സംസ്‌കൃതി, ബംഗളൂരു

 

വള്ളത്തോള്‍ നാരായണ മേനോനെ കുറിച്ച് കൂടുതല്‍ വായിക്കാം: വള്ളത്തോള്‍ നാരായണമേനോന്‍

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content