മുറ്റത്തെ മാവ്
മുറ്റത്തൊരു മാവുണ്ടേ
മാവാകെ പൂവിട്ടേ
മാമ്പൂ തിന്നും പൂങ്കുയിലേ
ഈണത്തിൽ പാടാമോ
മാവിൽ ഒരു കൂടുണ്ടേ
കൂട്ടിലിരിക്കും തത്തമ്മേ
മാമ്പഴം തിന്നും തത്തമ്മേ
അതിലൊന്നു തരുമോ നീ
മാവിലിരിക്കും അണ്ണാനേ
ഓടി നടക്കും അണ്ണാനേ
ഊഞ്ഞാലിട്ടു തരുമോ നീ
ആടിക്കളിക്കാനെന്തു രസം
കുയിൽ നാദം കേട്ടോണ്ട്
മാമ്പഴ മധുരം നുണഞ്ഞോണ്ട്
ആയത്തിൽ ഊഞ്ഞാലിൽ
ആടിപ്പാടാനെന്തു രസം
രോഹിത് പ്രദീപ്, കൈരളി വിദ്യാലയം, ട്രിച്ചി, തമിഴ്‌നാട്