എനിക്ക്


സ്വാതന്ത്ര്യം


വേണ്ടത്…

 

നിക്ക് സ്വാതന്ത്ര്യം വേണ്ടത്-
ക്രൂരതകളുടെ കാഴ്ച്ചകളിൽ നിന്നാണ്…
ദയനീയതയുടെ വിലാപങ്ങളിൽ നിന്നാണ്…
അപമാനങ്ങളുടെ ദു:സ്വാദുകളിൽ നിന്നാണ്…
ഭീകരതയുടെ രൂക്ഷ ഗന്ധങ്ങളിൽ നിന്നാണ്…
അപവിത്രതയുടെ സ്പർശങ്ങളിൽ നിന്നാണ്.

എനിക്ക് സ്വാതന്ത്ര്യം വേണ്ടത്-
ആശയങ്ങളുടെ ദാരിദ്ര്യങ്ങളിൽ നിന്നാണ്…
തെറ്റുകളുടെ പ്രളയങ്ങളിൽ നിന്നാണ്…
തെറ്റിദ്ധാരണകളുടെ അഗ്നിബാധകളിൽ നിന്നാണ്…
വ്യർത്ഥ ചിന്തകളുടെ അഗാധതയിൽ നിന്നാണ്…
ഭ്രമിത സംശയങ്ങളുടെ ചുഴികളിൽ നിന്നാണ്.

എനിക്ക് സ്വാതന്ത്ര്യം വേണ്ടത്-
അധീശത്വങ്ങളുടെ മേഘ ഗർജ്ജനങ്ങളിൽ നിന്നാണ്…
അന്ധവിശ്വാസങ്ങളുടെ മിന്നൽപിണരുകളിൽ നിന്നാണ്…
വിവാദങ്ങളുടെ ഉരുൾപൊട്ടലുകളിൽ നിന്നാണ്…
അവിവേകങ്ങളുടെ കുത്തൊഴുക്കിൽ നിന്നാണ്.

എനിക്ക് സ്വാതന്ത്ര്യം വേണ്ടത്-
വിമർശനങ്ങളുടെ പടവാളുകളിൽ നിന്നാണ്…
മതഭേദങ്ങളുടെ മഹായുദ്ധങ്ങളിൽ നിന്നാണ്…
കടിഞ്ഞാണില്ലാത്ത ഉത്കർഷേഛകളുടെ മഹാമാരിയിൽ നിന്നാണ്.

മനുഷ്യരുടെ മതങ്ങളിൽ നിന്നല്ല,
മനുഷ്യത്വം നഷ്ടപ്പെടുത്തുന്ന മദങ്ങളിൽ നിന്നാണ്,
ബ്രഹ്മരൂപിയായ ദൈവത്തിൽ നിന്നല്ല,
ആരാധനാലയങ്ങളിൽ തളച്ചിട്ട ദുരാചാരങ്ങളുടെ ആചാര്യതയിൽ നിന്നാണ്,
എനിക്ക് സ്വാതന്ത്ര്യം വേണ്ടത്!!!

ശിവജീവ കുമാർ
(മലയാളം മിഷന്‍ അധ്യാപിക, നാസിക്, മഹാരാഷ്ട്ര)

0 Comments

Leave a Comment

Skip to content