ഇത്തിരി പൂവേ ചുവന്ന പൂവേ
ഇത്തിരി പൂവേ ചുവന്ന പൂവേ,
എന്തിനു നീയിത്ര ചുവന്നിതെൻ പൂവേ?.
ചാരത്തു ചെമ്മേ പൂവിട്ടു നിൽക്കുന്ന,
മറ്റുള്ള പൂക്കൾക്കസൂയ തോന്നാൻ.
എന്തിനിത്രയും പരിമളം പൂവേ,
ചുറ്റിലും നീ പരത്തീടുന്നു നിത്യം.
മാനസച്ചെപ്പിലടക്കുവാൻ വയ്യല്ലോ,
തെക്കൻ കാറ്റൊന്നു വന്നു കവരുന്നല്ലോ വൃഥാ.
കത്തും വെയിൽ വന്നുമ്മ വെക്കുമ്പോൾ,
കവിൾത്തടമല്ലേ കരിഞ്ഞുണങ്ങീടുന്നു.
കാറ്റൊന്നു വീശിയടിച്ചീടുമ്പോൾ
പേമാരിയൊന്നങ്ങു പെയ്തീടുമ്പോൾ,
പെട്ടെന്നു ചെടിയിലെ ഞെട്ടറ്റു വീഴുന്നു
പൂവായ് പിറന്നാൽ കൊഴി യുമെന്നാകിലും,
പൂക്കുന്നു വീണ്ടും നീയാർക്കു വേണ്ടി?

സതീഷ് തോട്ടശ്ശേരി മലയാളം മിഷൻ ബാംഗ്ലൂർ