ചില്ലക്ഷരങ്ങൾ
ചില്ലക്ഷരങ്ങൾ അഞ്ചുണ്ടേ
ചൊല്ലിത്തരാം കേട്ടോളൂ…
പയർ വയർ കയറിലുണ്ട്
‘ർ‘ എന്ന അക്ഷരം
കൺ വിൺ മണ്ണിലുണ്ട്
‘ൺ‘ എന്ന അക്ഷരം
മുൻ പിൻ നിന്നിലുണ്ട്
‘ൻ‘ എന്ന അക്ഷരം
കാൽ വാൽ പാലിലുണ്ട്
‘ൽ‘ എന്ന അക്ഷരം
വാൾ താൾ തോളിലുണ്ട്
‘ൾ‘ എന്ന അക്ഷരം
ചില്ലക്ഷരം അഞ്ചുമിങ്ങനെ
ചൊല്ലിത്തരാം കേട്ടോളൂ…
ശാന്താലയം ശ്രീകുമാർ