അറ്റ്‌ലാന്റിക് പഫിൻ
അറ്റ്‌ലാന്റിക് പഫിൻ ഓക്കുകളുടെ കുടുംബത്തിൽ ഉള്ള ഒരു കടൽപ്പക്ഷിയാണ്. ഒറ്റനോട്ടത്തിൽ പറക്കുന്ന പെൻഗ്വിനാണ് പഫിൻ. ശരീരത്തിന്റെ പുറകു വശത്തു കറുപ്പ് നിറമാണ്. മുഖത്ത് ചാര കലർന്ന വെള്ള നിറവും, ഉടലിനു വെള്ള നിറവുമാണ് . കൊക്കുകൾക്കും കാലുകൾക്കും തിളങ്ങുന്ന ഓറഞ്ചു നിറമാണ്. പെൻഗ്വിനെ ഉടലും തത്തയുടെ കൊക്കും (ചുണ്ട്) ചിറകുകളും ചേർന്ന ശരീരപ്രകൃതിയാണ് ഈ പക്ഷിക്കുള്ളത്.
ഐസ്‌ലാന്റ്, നോർവേ, ഗ്രീൻലാൻഡ്, ബ്രിട്ടൺ തുടങ്ങിയ സ്ഥലങ്ങളിലാണു ഇവ കൂടുകൂട്ടാറുള്ളത്. സാധാരണയായി വളരെ വലിയ തോതിൽ അറ്റ്‌ലാന്റിക് പ്രദേശങ്ങളിൽ കാണപ്പെടുന്നു. ഏപ്രിൽ മാസത്തോടെ കടൽ തീരങ്ങളിലെ ഉയർന്ന ഇടങ്ങളിൽ ഇവ മാളങ്ങൾ ഉണ്ടാക്കി അതിൽ മുട്ട ഇടുന്നു. കൂട്ടത്തോടെ ആണു ഇവ കൂടുകൂട്ടുന്നത്. ഇവ ഒരു മുട്ടമാത്രമേ ഒരു സമയത്ത് ഇടാറുള്ളൂ. പൂവനും പിടയും അടയിരിക്കുന്നു. പെൻഗ്വിനുകളുടെ കോളനികളെ അപേക്ഷിച്ച് ഇവരുടെ കോളനികൾ പ്രശാന്തമായിരിക്കും.
കടലിലുളള ചെറു മീനുകളാണ് ഭക്ഷണം. പറന്ന് പറന്ന് കടലിലേക്ക് മുങ്ങാം കുഴിയിട്ട് പോകുന്ന പഫിൻ ചെറു മീനുകളെ കൊക്കിലൊതുക്കി മുങ്ങി നിവർന്ന് തിരികെ കൂട്ടിലേക്ക് പറക്കും. ഭക്ഷണം തേടിയുള്ള പഫിന്റെ അത്തരമൊരു യാത്രയാണ് നിങ്ങളീ വീഡിയോയിൽ കാണുന്നത്.