(പരിഷ്കരിച്ച ‘കണിക്കൊന്ന’യിലേക്കൊരു കിളിവാതില്‍ – ഭാഗം 1)
നാലു ഇതളുകള്‍…
1. ഹായ്…. പട്ടം
2. ഉമ കണ്ട കാഴ്ചകള്‍
3. ശാ…. ശീ…. ദോശ
4. കുറുമ്പിയുടെ കുറുമ്പ്
സമൃദ്ധവും ആകര്‍ഷകവുമായ വര്‍ണചിത്രങ്ങള്‍….
ഇതള്‍ വിരിയിക്കാന്‍ തുടങ്ങിയാല്‍ ആദ്യം കാണുന്നത് രണ്ടു പേജു നിറയെ ആലേഖനം ചെയ്തിട്ടുള്ള കേരളീയ ഗ്രാമത്തിന്‍ വശ്യഭംഗി…
കൊച്ചുവീട്…
പട്ടം പറത്തുന്ന കുട്ടികള്‍…
മണ്ണില്‍ പണിയെടുക്കുന്ന അച്ഛന്‍…
പച്ചക്കറി ശേഖരിച്ചുകൊണ്ടുവരുന്ന മുത്തച്ഛന്‍…
തെങ്ങിന്‍പൊത്തില്‍നിന്നും ഇണയെ വരവേല്‍ക്കുന്ന തത്തപ്പെണ്ണ്…
പൂച്ചയുടെ പിറകെ അമ്മമ്മയെയും വലിച്ചുകൊണ്ടുപോകുന്ന വികൃതിക്കുട്ടി…
അതുനോക്കി ഒപ്പം പോകാന്‍ തയാറായിരിക്കുന്ന നായക്കുട്ടി….
കുഞ്ഞുങ്ങളെ തീറ്റുന്ന പൂവന്‍കോഴിയും പിടക്കോഴിയും…
സമൃദ്ധമായ പച്ചക്കറിത്തോട്ടം…
കുളം… തവള… മീനുകള്‍…
നിറയെ ചക്കപ്പഴം തൂങ്ങിനില്‍ക്കുന്ന പ്ലാവ്…
തൊഴുത്ത്… പശുവും കിടാവും…
ഉമ്മറത്ത് കസേരയിലിരുന്ന് പത്രം വായിക്കുന്ന ചേച്ചി…
ആകാശപ്പറവകള്‍… സൂര്യതേജസ്സ്…
അങ്ങകലെ മനോഹരമായ പ്രകൃതിദൃശ്യം….
ഇനിയും എന്തെല്ലാം കാണുന്നു? ആരെല്ലാം ഉണ്ട്?
ഈ ദൃശ്യചാരുത പഠിതാക്കളില്‍ എത്തിക്കാന്‍ അധ്യാപിക എന്തെല്ലാം തയാറെടുപ്പുകള്‍ നടത്തണം?
ശ്രവണത്തിന്‍റെയും ഭാഷണത്തിന്‍റെയും ചിത്രവായനയുടെയും അനന്തമായ സാധ്യതകള്‍ കുട്ടികള്‍ക്കിണങ്ങുംവിധം എങ്ങനെയൊക്കെ പ്രയോജനപ്പെടുത്തും?
ഇതള്‍ ഒന്നിലേക്ക് എത്തും മുമ്പുള്ള ഈ ‘വലിയ ചിത്രം’ എന്തെല്ലാം പഠനാനുഭവങ്ങള്‍ പ്രദാനം ചെയ്യും?
കുട്ടികള്‍ക്ക് കഥയുണ്ടാക്കാം…
കവിതയുണ്ടാക്കാം…
വിവരണം പറയാം…
ചിത്രം വരയ്ക്കാം…
അങ്ങിനെയങ്ങിനെ എന്തെല്ലാം…?
ഇനി കൈപ്പുസ്തകത്തിലേക്ക് ഒന്നു നോക്കൂ…
ഒട്ടേറെ കാര്യങ്ങള്‍ അവിടെയും സൂചിപ്പിച്ചിട്ടുണ്ട്…
എന്തൊക്കെ പഠനനേട്ടം കൈവരിക്കാന്‍ സാധിക്കും?
-ചിത്രവായനയിലൂടെ സംഭാഷണം ഉണ്ടാക്കുന്നതിന്…
-കൊച്ചു കഥകള്‍ പറയുന്നതിന്…
-വിവരണം തയാറാക്കുന്നതിന്…
– കൊച്ചു കവിതകള്‍ ഉണ്ടാക്കുന്നതിന്…
– …. ….
എഴുത്ത് തുടങ്ങുന്നതിനു മുമ്പായി കുട്ടികള്‍ക്ക് രസകരമായ പഠനാനുഭവങ്ങള്‍ ഒരുക്കാന്‍ അധ്യാപികയെ സഹായിക്കുന്ന ഈ ചിത്രത്തിന്‍റെ അധ്യാപനക്കുറിപ്പുകള്‍ ഒന്നെഴുതി നോക്കൂ…..
(തുടരും….)

എം. സേതുമാധവൻ രജിസ്ട്രാർ, മലയാളം മിഷൻ