കാട്ടാറുകളുടെ ചന്തം
കല്ലില്‍ പുല്ലില്‍ കഥപറയുന്ന
കാട്ടാറുകളെ മന്ദം
കാലടിവെച്ചു നടക്കും നിങ്ങളെ
കാണാനെന്തൊരു ചന്തം!
എത്ര മനോഹര കാഴ്ചകള്‍ കണ്ടും
കാടും മേടും താണ്ടി
പുഞ്ചിരിതൂകിക്കൊഞ്ചലുമായ് പല
മഞ്ജുളഗാനം പാടി
കുയിലുകള്‍ തുമ്പികള്‍ മയിലുകളെല്ലാം
നിങ്ങള്‍ക്കരികില്‍ നിത്യം
കഥകേള്‍ക്കാനായ് പുലരിയിലണയും
തുരുതുരെ നല്‍കും മുത്തം
കാട്ടാറുകളെ നിങ്ങടെ കാലില്‍
ആരണിയിച്ചു കൊലുസ്സ്
ഓരോ കാലടിയൊഴുകുമ്പോഴും
ഉണരുകയാണ് നഭസ്സ്!
കബീര്‍ എം. പറളി