സുഗതാഞ്ജലി കാവ്യാലാപനമത്സരം

പ്രശസ്ത കവിയും മലയാളം മിഷന്‍ ഭരണസമിതി അംഗവുമായ സുഗതകുമാരി ടീച്ചറിന് ആദരവ് അര്‍പ്പി ച്ചുകൊണ്ട് പൂക്കാലം വെബ്മാഗസീനിന്റെ ആഭിമുഖ്യത്തില്‍’സുഗതാഞ്ജലി അന്തര്‍ ചാപ്റ്റര്‍ കാവ്യാലാപനമത്സരം’ സംഘടിപ്പിക്കുന്നവിവരം എല്ലാ മേഖലാ/ചാപ്റ്റര്‍ ഭാരവാഹികളെയും അറിയിക്കുന്നു. പ്രസ്തുത മത്സരത്തില്‍ എല്ലാ മേഖലാ/ചാപ്റ്ററുകളുടെയും ക്രിയാത്മകമായ സഹകരണം അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം മത്സരത്തി ന്റെ വിശദാംശങ്ങള്‍ താഴെക്കൊടുക്കുന്നു.

* ലോകമെമ്പാടുമുള്ള മലയാളം മിഷന്‍ മേഖല/ചാപ്റ്ററുകളുലെ പഠിതാക്കളാണ് ‘സുഗതാഞ്ജലി അന്തര്‍ചാപ്റ്റര്‍കാവ്യാലാപനമത്സരത്തിലെ’മത്സരാര്‍ത്ഥി കള്‍.
* 10 വയസ്സുവരെയുള്ള കുട്ടികള്‍ ഒരു വിഭാഗം (ജൂനിയര്‍). 11 മുതല്‍ 16 വരെയു ള്ളവര്‍ മറ്റൊരു വിഭാഗം(സീനിയര്‍). ഈ ക്രമത്തിലാണ് മത്സരം സംഘടി പ്പിക്കുന്നത്.
* സുഗതകുമാരി ടീച്ചറിന്റെ കവിതകളാണ് മത്സരത്തില്‍ ചൊല്ലേണ്ടത്. ചുരുങ്ങി യത് 16 വരിയെങ്കിലും കാണാതെ കവിതയുടെ ഭാവാംശം നഷ്ടപ്പെടാതെ അക്ഷരസ്ഫുടതയോടെ ചൊല്ലണം.
* 2 ഘട്ടങ്ങളായാണ് മത്സരങ്ങള്‍ നടത്തുന്നത്. മേഖല/ ചാപ്റ്ററുകള്‍ക്കുള്ളില്‍ നടത്തുന്ന മത്സരമാണ് 1-ാം ഘട്ടം. ഈ മത്സരങ്ങളുടെ ചുമതല പൂര്‍ണ്ണമായും അതത് ചാപ്റ്ററുകള്‍ക്കായിരിക്കും. വിവിധ ചാപ്റ്ററുകളില്‍ നിന്ന് തിരഞ്ഞെടു ക്കുന്നവരെ ഉള്‍പ്പെടുത്തി നടത്തുന്ന ഫൈനല്‍ മത്സരമാണ് രണ്ടാം ഘട്ടം. ഫൈനല്‍ മത്സരത്തിന്റെ മേല്‍നോട്ടം മലയാളം മിഷന്‍ നേരിട്ട് നടത്തും.
* 1-ാം ഘട്ടം മത്സരങ്ങള്‍ ഫെബ്രിവരി 28 -നു മുമ്പ് ചാപ്റ്ററുകള്‍ പൂര്‍ത്തിയാക്കി മലയാളം മിഷന്‍ ഓഫീസില്‍ അറിയിക്കണം.
* ഫൈനല്‍ മത്സരം 06.03.2021-ന് വൈകിട്ട് 7 മണിക്ക് ഓണ്‍ലൈനായി നടത്തും.
* ഓരോ ചാപ്റ്ററുകളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന രണ്ട് വിഭാഗങ്ങളിലുംപ്പെട്ട (ജൂനിയര്‍-സീനിയര്‍) ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് യഥാക്രമം 1000, 500 രൂപ ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും മലയാളം മിഷന്‍ നല്‍കും.
* ഒന്നാം ഘട്ടത്തില്‍ മേഖലകള്‍ക്കുള്ളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന വിജയികള്‍ ക്ക് ചാപ്റ്ററുകള്‍ തന്നെ സമ്മാനങ്ങള്‍ നല്‍കുന്നത് ഉചിതമാണ്.
* ഫൈനല്‍ മത്സരത്തിലെ 1, 2, 3 വിജയികള്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ എന്നീ ക്രമത്തില്‍ ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും മലയാളം മിഷന്‍ നല്‍കും.

0 Comments

Leave a Comment

FOLLOW US