ഇന്നലെയുടെ നന്മ
നിറങ്ങളാൽ കോറിയിട്ടൊരോർമ്മകൾ
നിത്യവും ഏറും തിളക്കമതിൽ
ഒരു കുഞ്ഞു ചെപ്പിലൊളിച്ചു വെയ്ക്കാൻ
പതിയെ തുറന്നാസ്വദിക്കാൻ
വിജയങ്ങൾ തീർത്ത വഴികൾ, വരാന്തകൾ
സൗഹൃദ പൂക്കൾ പൊഴിയും മരത്തണൽ
ചിരിയോടെ ചേർത്തു പിടിയ്ക്കാൻ
കുസൃതികൾ തീർത്ത മായാജാലവും
തടികളിൽ കോറിയിട്ടക്ഷരങ്ങൾ
ഇന്നുമാ ക്ലാസ്‌മുറിയിൽ ആരെയോ തേടി
പങ്കിട്ടെടുത്ത പൊതിച്ചോറിൻ രുചികൾ
ഇന്നിന്റെ ഓർമ്മകളായ് ജനിക്കാൻ
വിരഹമെന്നാൽ വിധിയെന്നു ചൊല്ലി
പുതിയ മേച്ചിൽ പുറങ്ങൾ തേടി
പടിയിറങ്ങും നേരവും കാൺമു
തിരികെ വിളിക്കാൻ കൊതിക്കുന്നൊരെൻ
വിദ്യാലയ തിരുമുറ്റവും
ഒരുപിടി നന്മകൾ നൽകിയാ മുഖങ്ങളും.
ശ്രീജ ഗോപാൽ
മലയാളം മിഷൻ ബെസ്‌താൻ
സൂറത്ത്, ഗുജറാത്ത്