നന്ദി

സുഗതകുമാരി ടീച്ചറിന്റെ ‘നന്ദി’ എന്ന മനോഹരമായ കവിതയ്ക്ക് തന്റെ ചലനങ്ങളിലൂടെ ജീവൻ പകരുകയാണ് അബുദാബിയിൽ നിന്നും അതിദി എസ്.പിള്ള എന്ന കൊച്ചുമിടുക്കി.

നന്ദി – സുഗതകുമാരി

എന്റെ വഴിയിലെ വെയിലിനും നന്ദി…
എന്റെ ചുമലിലെ ചുമടിനും നന്ദി…
എന്റെ വഴിയിലെ തണലിനും
മരക്കൊമ്പിലെ കൊച്ചു കുയിലിനും നന്ദി…
വഴിയിലെ കൂർത്ത നോവിനും നന്ദി…
മിഴി ചുവപ്പിച്ച സൂര്യനും നന്ദി…
നീളുമീ വഴിച്ചുമട് താങ്ങി തൻ
തോളിനും വഴിക്കിണറിനും നന്ദി…
നീട്ടിയൊരു കൈ കുമ്പിളിൽ
ജലം വാർത്തു തന്ന നിൻ കനിവിനും നന്ദി…
ഇരുളിലെ ചതികുണ്ടിനും
പോയോരിരവിലെ നിലാ കുളിരിനും നന്ദി…
വഴിയിലെ കൊച്ചു കാട്ടു പൂവിനും
മുകളിലെ കിളി പാട്ടിനും നന്ദി…
മിഴിയിൽ വറ്റാത്ത കണ്ണ് നീരിനും
ഉയിരുനങ്ങാത്ത ഒരലിവിനും നന്ദി…
ദൂരെ ആരോ കൊളുത്തി നീട്ടുമാ
ദീപവും നോക്കിയേറെ ഏകയായ്
കാത്തു വയ്ക്കുവാൻ ഒന്നുമില്ലാതെ
തീർത്തു ചൊല്ലുവാൻ അറിവുമില്ലാതെ
പൂക്കളില്ലാതെ പുലരിയില്ലാതെ
ആർദ്രമേതോ വിളിക്ക് പിന്നിലായ്
പാട്ട് മൂളി ഞാൻ പോകവേ
നിങ്ങൾ കേട്ട് നിന്നുവോ തോഴരേ
നന്ദി… നന്ദി… നന്ദി…

0 Comments

Leave a Comment

FOLLOW US