മലയാളം മിഷന്‍
അമ്മതന്‍ വാക്കില്‍ കേട്ടുഞാനാദ്യമായ് മലയാളം.
അച്ഛനെന്നു ചൊല്ലിപ്പഠിച്ചതു മലയാളം
മുത്തച്ഛനെന്നേ ചൊല്ലി വിളിച്ചതു മലയാളം
അങ്ങകലെ നാട്ടില്‍, മുത്തശ്ശി പറഞ്ഞതും മലയാളം
പുഴകളായ് മലകളായ്, നിറയെ പൂക്കളായ്
ഓര്‍മയില്‍ നിറയെ മലയാളം
കഥകളായ് കവിതയായ് നിറയെ സ്നേഹമായ്
മധുരം കിനിയും മലയാളം.
അറിവിനായ് പായുമ്പോള്‍ ആംഗലേയം നിറയുമ്പോള്‍
പിന്നെവിടെങ്ങോ മറന്നുപോയി മലയാളം
അകലെയായി തീരുമ്പോള്‍ പറയാതെയാവുമ്പോള്‍
പിന്നെയും മറന്നുപോയി മലയാളം
പിന്നെയീ നാളില്‍, മലയാള മണ്ണില്‍
എന്നെയോര്‍ത്തൊരീ മലയാള പാഠം
എനിക്കായി നിര്‍മിച്ച എന്നിലേക്കൊഴുകുന്ന
മലയാള മിഷനെന്ന മധുര മലയാളം.
കളികളായ് കൂട്ടായ്, ഒരുമിച്ചു ഞങ്ങള്‍
കേട്ടുരസിച്ചും ഒന്നിച്ചു ചിന്തിച്ചും
അറിവിന്‍റെ നിറവില്‍ നിറയെ ചിരിച്ചു
പിന്നിവിടെയെന്നും മധുരം കിനിയും മധുര മലയാളം.
ബിനിജോണ്‍, യു.എസ്.എ, കണക്ട്കട്ട്,
മലയാളം മിഷന്‍ അധ്യാപിക