പെയ്തൊഴിയാത്ത മഴ

പെയ്‌തിറങ്ങുന്നു നീ  ഇരുട്ടത്തു
വെളിച്ചത്തു പെയ്‌തിറങ്ങുന്നു നീ
മണ്ണിലേക്ക്  മനസിലേക്ക്
പുഴയിലേക്ക് അരുവിയിലേക്കു
പിന്നെ ഒരിക്കലും വറ്റാത്ത
ആഴക്കടലിലേക്കു അലിഞ്ഞലിഞ്ഞു
പിന്നെയും പെയ്‌തിറങ്ങാൻ നീ
ബാഷ്പമായ് ഉയരുന്നു
വീണ്ടും താഴോട്ടു ഭൂമിയിലേക്കു
സ്വപ്നങ്ങളിലേക്ക് ദുഃഖക്കടലിലേക്കു
ഒരിക്കലും വറ്റാത്ത സ്നേഹക്കടലിലേക്കു
നീ  പെയ്‌തിറങ്ങുന്നു എന്നും നിനക്കായ്
കാത്തിരിക്കുന്നു ഞാൻ
പെയ്തൊഴിയാത്ത  മഴ

ലിജി സുമേഷ്
കടവ് മലയാളം ക്ലാസ്
എക്സ്‌റ്റൺ, യുഎസ്എ

0 Comments

Leave a Comment

FOLLOW US